ചായക്കട
- മാനവികത ഉണര്‍ത്താന്‍ കാന്തപുരം കേരള യാത്ര നടത്തുന്നു -വാര്‍ത്ത
- വല്ലാതെ ഉണര്‍ത്തേണ്ട, 'കച്ചോടത്തെ' ബാധിക്കും
- അലി അഞ്ചാം മന്ത്രിയായി സ്ഥാനമേറ്റു -വാര്‍ത്ത
- അവസാനം സുനാമി ഭീഷണിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി മുട്ട് മടക്കി
- കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി കിട്ടിയെങ്കിലും ലോഡ് ഷെഡിംഗ് തുടരും -ആര്യാടന്‍
- അനന്തമജ്ഞാതമവര്‍ണനീയം ഈ ലോഡ് ഷെഡിങ്ങിന്റെ കാര്യം. ഇരുട്ടിലെങ്ങാണ്ടൊരിടത്തു തപ്പി തടയുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു ......
- vs ന് പിബിയില്‍ ഇടമില്ല -വാര്‍ത്ത
- അത്രയ്ക്ക് ചെറുതാണോ ഈ പി ബി ?
- ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കും -ബാലകൃഷ്ണപിള്ള
- വളര്‍ത്തു ദോഷം ,അല്ലാതെന്തു പറയാന്‍ ...
- ഫെലോഷിപ്പ് സ്വീകരിക്കാന്‍ പോയ ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ടു മണിക്കൂര്‍ തടഞ്ഞു വെച്ചു-വാര്‍ത്ത
- അവാര്‍ഡ്, വിമാനത്താവളത്തില്‍ വെച്ചു തന്നെ കിട്ടിയ സ്ഥിതിക്ക് അടുത്ത വണ്ടിക്കു തന്നെ തിരിക്കാം !ഏതായാലും ഒരു സിനിമക്ക് കൂടി വകുപ്പായി .
- ആദ്യം തടയുക, പിന്നെ മാപ്പ് പറയുക ഈ രീതി അനുവദിക്കാനാവില്ല -എസ് .എം .കൃഷ്ണ
- ഇനി മുതല്‍ തടയുന്നതിന് മുന്‍പ് മാപ്പ് പറയാം എന്നു അമേരിക്ക സമ്മതിച്ചിട്ടുണ്ട്
- നോക്കുകൂലി നിര്‍ത്തലാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്തതയില്ല -ഹൈക്കോടതി
- എല്ലാം ആത്മാര്‍ഥമായി 'നോക്കിനില്‍ക്കുന്ന' ഒരു സര്‍ക്കാരിനെ ഇങ്ങിനെ കുറ്റപ്പെടുത്തരുത്
- നല്ല കഥയില്ലാത്തത് മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു -ദിലീപ്
- ഇത് പറഞ്ഞിട്ടാണ് സന്തോഷ് പണ്ടിറ്റും സിനിമ എടുത്തത് !
- നാലുവരിപ്പാത നിര്‍മ്മാണത്തിന് ടോള്‍ പിരിവു അത്യാവശ്യം -മുഖ്യമന്ത്രി
- 'ടാര്‍' പോലും അത്രയ്ക്ക് അത്യാവശ്യമല്ല
- പോലീസ് സ്ടെഷനില്‍ സീനിയര്‍ സിറ്റിസന്‍ ഹെല്‍പ് ഡെസ്കും -വാര്‍ത്ത
- 'സാങ്കല്പിക ഡസ്ക് ' ആയിരിക്കുമോ ?
- ടൈം മാഗസിന്‍റെ വോട്ടെടുപ്പില്‍ നെഗറ്റീവ് വോട്ടില്‍ മോഡി ഒന്നാമനായി -വാര്‍ത്ത
- ഒരു പോസറ്റീവ് വാര്‍ത്ത
- സ്ഫോടനങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കണംCPM
- എന്നാലും പുറത്തു വിട്ടെക്കരുത്
- തിരു കേശത്തെപ്പറ്റി അന്യേഷിക്കാന്‍ ഹര്‍ജി -വാര്‍ത്ത
- ഒരു തീപ്പെട്ടി കൊള്ളി കൊണ്ടു തെളിയിക്കാന്‍ പറ്റുന്ന കേസെന്ന് മറു കക്ഷി !
- UDF യോഗം ,പിള്ള വിഭാഗം വിട്ടു നില്‍ക്കും -വാര്‍ത്ത
- പകരം 'പുള്ള വിഭാഗം ' പങ്കെടുക്കും
- വികസനത്തിന് ഭരണ രംഗം മാറണം -മാണി
- ഭരണ രംഗത്ത് നിന്ന് മാറിയാലും മതി
- നെയ്യാറ്റിന്‍ കരക്ക് മുന്‍പ് ഇടതു MLA മാര്‍ കൊഴിയും -പി സി ജോര്‍ജ്ജ്
- പാവം ജനങ്ങള്‍ കുഴയും
- ഭൂഗര്‍ഭ ജലത്തിന് വില ഈടാക്കണം -പ്രധാനമന്ത്രി
- പോര ,അന്തരീക്ഷ വായുവിനും കൂടി ഈടാക്കണം
- എണ്ണ കയറ്റുമതി ഇല്ലാതെയും ഇറാന് മുന്നേറാനാകും -നെജാദ്
- മറ്റു രാജ്യങ്ങളിലേക്ക് 'നട്ടെല്ല്' കയറ്റു മതി ചെയ്‌താല്‍ മതി
- സെക്രട്ടറി തെരഞ്ഞെടുപ്പു ,നിര്‍ഭാഗ്യകരമായ ചര്‍ച്ചകളുണ്ടായി -പന്ന്യന്‍ രവീന്ദ്രന്‍
- നിര്‍ഭാഗ്യകരമായ തീരുമാനം ഉണ്ടായി എന്നതല്ലേ ശരി
- മാനവികതയുടെ പ്രസക്തി വര്‍ദ്ധിച്ചു -കാന്തപുരം
- അത് കുറക്കാന്‍ വേറൊരു കൂട്ടര്‍ വേറൊരു യാത്ര നടത്തുന്നു ! എന്താ ചെയ്ക !
- ഗണേഷിനെ നീക്കാന്‍ കത്ത് നല്‍കും -പിള്ള
- കത്ത് മതിയാകുമെന്ന് തോന്നുന്നില്ല. ഒരു 'കുത്ത് ' തന്നെ വേണ്ടി വരും
- കടല്‍ ഭൂകമ്പം കേരളം ജാഗ്രതാ നിര്‍ദ്ദേശം കണക്കിലെടുത്തില്ലെന്നു ആക്ഷേപം -വാര്‍ത്ത
- ആര് പറഞ്ഞു ,അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചല്ലേ ആ ഭീഷണിയെ നേരിട്ടത് !!
- അഴിമതി മുതിര്‍ന്ന നേതാവിനെ ചൈന പുറത്താക്കി -വാര്‍ത്ത
- പാര്‍ട്ടിയില്‍ നിന്നും ഒന്ന് പുറത്തായിക്കിട്ടാന്‍ ചെയ്തതായിരിക്കും !
- 2030 ഓടെ മറവി രോഗികള്‍ 657 ലക്ഷമാകും -വാര്‍ത്ത
- അങ്ങിനെയുള്ള കാലത്തെയാണ് രാഷ്ട്രീയക്കാര്‍ സ്വപ്നം കാണുന്നത്
- അഞ്ചാം മന്ത്രി കോന്ഗ്രസില്‍ കലാപം -വാര്‍ത്ത
- തുടര്‍ ചലനങ്ങള്‍ !!
- കരാറു കാരോട് കോഴ ചോദിച്ചാല്‍ ഉദ്ധ്യോഗസ്ഥര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവ് -വാര്‍ത്ത
- പൊതു ജനം ഇവിടെയുള്ളപ്പോള്‍ ഉദ്ധ്യോഗസ്ഥര്‍ പാവം കരാറുകാരെ ബുദ്ധിമുട്ടിക്കരുത്
- സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നത് ചെറു സംഘം -കാന്തപുരം
- ആ ചെറു സംഘത്തെ നയിക്കുന്നത് ഒരു വന്‍ സംഘം
- സിമന്റു വിലകൂടി, നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍ -വാര്‍ത്ത
- സിമെന്റു ഇല്ലാതെയും പാലം പണിയാന്‍ അറിയുന്നവര്‍ക്ക് പേടിക്കാനില്ല
- ചെന്നിത്തല വകുപ്പ് മാറ്റം അറിഞ്ഞത് അവസാന നിമിഷം -വാര്‍ത്ത
- അതും ഞാന്‍ വിളിച്ചു പറഞ്ഞിട്ട്
- സുപ്രധാന വകുപ്പുകള്‍ ഇല്ലാതെ മുഖ്യമന്ത്രി -വാര്‍ത്ത
- മുങ്ങ്യമന്ത്രി
- മന്ത്രിസ്ഥാനം, മുഖ്യ മന്ത്രി തീരുമാനിക്കും -ഗണേഷ് കുമാര്‍
- അദ്ദേഹം, ആറു മാസ ഗര്‍ഭത്തിനു ശേഷം ഒരു മന്ത്രിയെ ഇപ്പോള്‍ പ്രസവിച്ചതല്ലേ ഉള്ളൂ .. അല്പം റെസ്റ്റ് കൊടുത്തു കൂടെ ..
- രാജ്യ സഭാ സീറ്റിനായി ലീഗ് 2015 വരെ കാത്തിരിക്കണം -വാര്‍ത്ത
- അതായത് ഇനി ഹാലിയുടെ വാല്‍ നക്ഷത്രം എപ്പോള്‍ പ്രത്യക്ഷപ്പെടുന്നോ അപ്പോള്‍ രാജ്യ സഭ സീറ്റ് (ഇതാണ് ഫോര്‍മുല )
- എയര്‍ ഇന്ത്യക്ക് 30000 കോടിയുടെ കേന്ദ്ര സഹായം -വാര്‍ത്ത
- 30000 കോടി വെറും 'ഏമ്പക്കമായി ' പോയി .
- അടുത്ത മാസം ഭൂകമ്പത്തിനു സാധ്യതയെന്ന് പ്രവചനം -വാര്‍ത്ത
- അപ്പോള്‍ ഒരു മന്ത്രിയെ കൂടി പ്രതീക്ഷിക്കാം
- പോളിറ്റ്ബ്യൂറോ യേക്കാള്‍ വലുത് കേന്ദ്ര കമ്മിറ്റി -എം എ ബേബി
- അറിയാം, അതിനേക്കാള്‍ വലുതല്ലേ ലോക്കല്‍ കമ്മിറ്റി ?
- പാകിസ്ഥാനില്‍ പ്രത്യക്ഷ നിക്ഷേപത്തിന് പച്ചക്കൊടി -വാര്‍ത്ത
- അവിടെയും ചുവപ്പ് കൊടി ഉണ്ടോ ?
- അവസരവാദ രാഷ്ട്രീയത്തില്‍ നിന്നും സംഘടനകള്‍ പിന്മാറണം -കാന്തപുരം
- സ്വന്തത്തോട് പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയതാണ് .
- തീവ്രവാദത്തിന്റെ പ്രധാന കാരണം അന്യത ബോധം -മുഖ്യമന്ത്രി
- ഈ ബോധം ഇല്ലാതാക്കാന്‍ വേണ്ടിയാണ് E മെയില്‍ ചോര്‍ത്തുന്നത്, മനസ്സിലായോ ?
- റേഷന്‍ കടകള്‍ കാലി അനൂപിന് ആദ്യ ദൗത്യം ഭാരിച്ചത് -വാര്‍ത്ത
- ഒരു വിളക്കും ചന്ദനത്തിരിയും കത്തിച്ചു മുറി നിറച്ച ബുദ്ധിമാന്റെ കഥ മന്ത്രിക്കും അറിയാമായിരിക്കും
- പരിചയക്കുറവു ഭരണത്തെ ബാധിക്കില്ല -മന്ത്രി അനൂപ്
- അതിനു പരിചയം വേണമെന്ന് ആരു പറഞ്ഞു ?
- CPM , RSP യേക്കാള്‍ 40 വര്‍ഷം പിറകില്‍ -ചന്ദ്ര ചൂഡന്‍
- അതായത് RSP ക്കാര്‍ നാല്പതു വര്‍ഷം മുന്‍പ് തന്നെ 'പാല്ചായ' കുടിക്കാന്‍ തുടങ്ങിയെന്ന് അര്‍ഥം
- മണ്ണെണ്ണ വിതരണം നിലച്ചു -വാര്‍ത്ത
- മണ്ണെണ്ണ തന്നെ വേണമെന്ന് എന്താ നിര്‍ബന്ധം ,കയര്‍ ആയാലും പോരെ ?
- ഭരണം പിടിക്കാന്‍ കുതിരക്കച്ചവടത്തിനില്ല -വൈക്കം വിശ്വന്‍
- MLA മാര്‍ക്കൊക്കെ ഇപ്പൊ എന്താ റേറ്റ്....
- ഘടക കക്ഷികള്‍ കഴുത്തില്‍ കത്തി വെച്ചു കാര്യം നേടി -PC വിഷ്ണു നാഥ്
- 'മലപ്പുറം കത്തി' ആണോ ?
- മമതക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച പ്രൊഫസര്‍ അറസ്റ്റില്‍ -വാര്‍ത്ത
- പ്രതികരണം വായനക്കാര്‍ക്ക് വിടുന്നു !!
അടിപൊളി.... ചായക്കട വളര്‍ന്നു വളര്‍ന്നു ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലായി മാറട്ടെ.
ReplyDeleteപ്രസിദ്ധനായ താങ്കളുടെ പ്രോത്സാഹനം അന്ഗീകാരമായി കരുതുന്നു ..നന്ദി
Deleteനല്ല ചായക്കട.. സൂപ്പറായി..
ReplyDeletethanx
ReplyDeleteപോരട്ടെ...റഷീദ്ക്കാ....ചായക്കടയില്‍ പരിപ്പു വടയും,ബോണ്ടയും,പൊറോട്ട സാല്‍നയും പ്രതീക്ഷിക്കുന്നു!!!ആശംസകള്‍....
ReplyDeletethanks ഷെബി... തല്‍ക്കാലം വട മാത്രമേ ഉള്ളൂ ...കച്ചവടം ഉഷാറായാല്‍ മറ്റു വിഭവങ്ങള്‍ നോക്കാം ....
ReplyDeleteസംഗതി രസമുണ്ട്.... പക്ഷേ ഡിസൈന്‍ ചെയ്തിരിക്കുന്ന രീതി ശരിയായില്ല... ചോദ്യവും മറുപടിയും തിരിച്ചറിയാന്‍ കഴിയുന്നില്ല... ഒന്നുകില്‍ ചോദ്യോത്തരങ്ങള്‍ക് ശേഷം അകലം വേണമായിരുന്നു... അല്ലെങ്കില്‍ ചോദ്യോത്തരങ്ങളെ വ്യത്യസ്ത ചിന്നങ്ങള്‍ കൊണ്ട് വേര്‍തിരിക്കനമായിരുന്നു.... ഇത് കൂടി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു...
ReplyDeleteനന്നായിട്ടുണ്ട് അളിയാ....ബ്ലോഗ് കുറച്ചു കൂടി കളര്‍ ഫുള്‍ ആക്കേണ്ടതുണ്ട് ..
ReplyDeleteഭാവുകങ്ങള്‍ ...ബൂലോകത്തേക്ക് സ്വാഗതം....
നന്നായിട്ടുണ്ട് കൂടുതല്‍ പ്രതീക്ഷിക്കുന്നു
ReplyDeleteകൊള്ളാമല്ലൊ ഇത്
ReplyDeleteനല്ല പരിപാടി തന്നെ. ഒരു "ഇന്ദ്രന്" ടച്ചുണ്ട്. പോരട്ടെ ഇനിയും.
ReplyDeleteലേ ഔട്ട് ഒന്ന് പരിഷ്കരിച്ചാല് വായന എളുപ്പമായേനെ.
Good..
ReplyDeleteഹഹ ചായകട കലക്കി ഉരുളക്ക് അല്ലെ ഉപ്പേരി
ReplyDeleteചായക്കട കൊള്ളാല്ലോ ...:)
ReplyDelete