Tuesday 1 May 2012

chaayakkada


  • ഡീസലിന്റെ വില നിയന്ത്രണവും നീക്കുന്നു -വാര്‍ത്ത 
  • ഇങ്ങിനെ പോയാല്‍ ജനങ്ങളുടെ നിയന്ത്രണവും നീങ്ങും

  •  ആഗോള വിപണിയില്‍ രൂപയുടെ മൂല്യം തകരുന്നു -വാര്‍ത്ത
  • ഈ രൂപയുടെ കാര്യവും സ്വകാര്യ കമ്പനികളെ ഏല്പിച്ചാല്‍ വെച്ചടി വെച്ചടി കയറ്റമായിരിക്കും 

  • മുഷറഫിനെ പാകിസ്ഥാന് വിട്ടു കൊടുക്കില്ല -ബ്രിട്ടന്‍
  • പണ്ട് അത്രയ്ക്ക് സഹായിച്ച ആളാ...

  • കാലിക്കറ്റ് യൂനിവേര്സിടി ഭൂമി കുംഭ കോണം തനിക്കോ ലീഗിനോ അറിയില്ല -പി കെ അബ്ദു റബ്ബ് 
  • ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്നു കരുതി അറിയിക്കാഞ്ഞതാവും.

  • ശെല്‍വരാജ് കൈപത്തി ചിഹ്നത്തില്‍ മത്സരിക്കും -വാര്‍ത്ത 
  • ഇയാള്‍ എപ്പോഴാ 'ആത്മഹത്യ ' ചെയ്തത് ?

  • സമുദായത്തിന്റെ കുത്തകാവകാശം മുസ്ലിം ലീഗിനല്ല -കാന്തപുരം
  • കേരള യാത്രയോട് സഹകരിചിരുന്നുവെങ്കില്‍ ആ കുത്തകാവകാശം വകവെച്ചു തന്നേനെ .

  • പ്ലാന്റെഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള എന്‍ഡോസള്‍ഫാന്‍ DRDO  സാങ്കേതിക സഹായത്തോടെ നിര്‍വ്വീര്യമാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ -വാര്‍ത്ത 
  • എന്‍ഡോസള്‍ഫാന്‍ 'നിര്‍വ്വീര്യമാക്കേണ്ട' വിദ്യ രാഷ്ട്രീയക്കാര്‍ പറഞ്ഞു തരും

  • വഴിതെറ്റിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു -വാര്‍ത്ത 
  • നെയ്യാറ്റിന്‍ കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമോ ?

  • പിള്ള പ്രശ്നം വീണ്ടും പുകയുന്നു -വാര്‍ത്ത
  • ഇവിടെ പള്ള പുകയുംബോഴാണ് ഒരു പിള്ള 

  • മനോരോഗമില്ല -വലതു പക്ഷ തീവ്രവാദി ബ്രെവിക്
  • ഒരു മനോരോഗിയാക്കി രക്ഷപ്പെടുത്താം എന്നു വിചാരിച്ചതാ ..ഇനിയിപ്പോ എന്ത് ചെയ്യും ?

  • അതിര്‍ത്തിയില്‍ ദ.കൊറിയ മിസൈലുകള്‍ വിന്യസിച്ചു -വാര്‍ത്ത 
  • അവിടെ വല്ല ഉള്ളിക്കോ പെട്രോളിനോ വില വര്‍ദ്ധിച്ചു കാണും 


  • അടുത്ത വര്‍ഷം ലോഡ്ഷെഡിങ്ങില്ല -മന്ത്രി 
  • കറന്റു ഉണ്ടാകുമോ ?

  • NSS നിര്‍ദ്ദേശം അനുസരിക്കുന്നതാണ് ഗണെഷിനു നല്ലത് -പിള്ള
  • മോനെ... ഈ സുകുമാരന്‍ നായര്‍ ,സുകുമാരന്‍ നായര്‍ എന്നു കേട്ടിട്ടുണ്ടോ ??

  • ഭരിക്കാന്‍ കിട്ടിയ അവസരം പാഴാക്കില്ല -ചെന്നിത്തല 
  • അതിനു 'അവസരം' ആണുങ്ങള്‍ കൊണ്ടു പോയില്ലേ !! 

  •  കാന്ത പുരം ആത്മീയ ചൂഷണം അവസാനിപ്പിക്കണം -SKSSF
  •  അവസാനിപ്പിച്ചാല്‍, പുനരധിവസിപ്പിക്കുന്ന ചുമതല നിങ്ങള്‍ ഏറ്റെടുക്കുമോ? 

  • ഫണ്ടില്ല; സംസ്ഥാന ആര്‍ച്ചറി  ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നു -വാര്‍ത്ത 
  • വല്ല മോര്‍ച്ചറി ചാമ്പ്യന്‍ഷിപ്പും ആണെങ്കില്‍ 'ഷിപ്പ് ' അയച്ചു  സഹായിക്കാം എന്നു ഇറ്റലി.

  • PC വിഷ്ണു നാഥ് നയിക്കുന്ന യൂത്ത് കോണ്ഗ്രസ് യുവജന യാത്ര തുടങ്ങി -വാര്‍ത്ത 
  • ആട്ടെ ,എന്താ നിങ്ങളുടെ പ്രശ്നം ??

  • കടല്‍ കൊല ;കൊല്ലപ്പെട്ടത് ഇന്ത്യക്കാരല്ലെയെന്നു കോടതി -വാര്‍ത്ത 
  • പക്ഷെ യുവര്‍ ഓണര്‍ ,കൊന്നത് ആരാണെന്ന് കൂടി നോക്കേണ്ടേ ?

  • ആഫ്രിക്കയുടെ അടിത്തട്ടു ജല സമ്പന്നമെന്നു  കണ്ടെത്തല്‍ -വാര്‍ത്ത
  • പടച്ചോനെ... വാര്‍ത്ത അമേരിക്കക്കാരന്‍ കാണാതിരുന്നാല്‍ മതിയായിരുന്നു 

  • പിള്ള -ഗണേഷ് തര്‍ക്കം തീര്‍ക്കാന്‍ വനം വകുപ്പില്‍ കൂട്ട സ്ഥലം മാറ്റത്തിന് കളമൊരുക്കം -വാര്‍ത്ത 
  • എന്നിട്ടും തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ പുതിയൊരു ഉപഗ്രഹം വിക്ഷേപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

  • ബജറ്റ് സമ്മേളനം കഴിയുംവരെ പെട്രോള്‍ വില കൂട്ടാനിടയില്ല -വാര്‍ത്ത 
  • ഈ ബജറ്റ് സമ്മേളനം കഴിയാതിരിക്കാന്‍ എന്താണ് വഴി ?

  • മുസ്ലിം ലീഗിന് പാര വെപ്പ് അറിയില്ല-MK മുനീര്‍ 
  • താങ്കളൊക്കെ ഉണ്ടായിട്ടും ??!!..... നാണക്കേട്‌ ....

  • CMP പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോ : 13 മുതല്‍ 16 വരെ കോട്ടയത്ത് -വാര്‍ത്ത 
  •  'പാര്‍ട്ടികോണ്ഗ്രസ്' നടത്താന്‍ പാര്‍ട്ടി പോലും ആവശ്യമില്ല എന്നാണു MVR പറയുന്നത് .

  • ആര്യാടന്‍ കോണ്ഗ്രസ്സിന്റെ നിധി -മന്ത്രി തിരുവഞ്ചൂര്‍ 
  • ജനങ്ങളുടെ വിധി !

  • ജാതിമത ശക്തികള്‍ രാഷ്ട്രീയത്തില്‍ ദൈനംദിനമെന്നോണം ഇടപെടുന്നത് അംഗീകരിക്കാനാവില്ല -വിഷ്ണു നാഥ് 
  • നിര്‍ബന്ധാച്ചാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇടപെട്ടോളൂ ..

  • കടല്‍ കൊല അന്താരാഷ്ട്രാ വിഷയം -ഇറ്റലി 
  • അന്താരാഷ്ട്രാ രംഗത്ത് ഇതൊക്കെ ഒരു കേസായിട്ട് ആരെടുക്കാന്‍ അല്ലേ ?

  • മന്‍മോഹന്‍ സിംഗ് കരുത്തന്‍ -പ്രണബ് മുഖര്‍ജി 
  •  അതെ, പ്രാഥമിക കാര്യങ്ങള്‍ക്കും  ഭക്ഷണം കഴിക്കാനും മറ്റും ഇപ്പോഴും  അദ്ദേഹത്തിനു ആരുടേയും സഹായം ആവശ്യമില്ല  !

  • ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് നിലനില്പില്ല -EP ജയരാജന്‍ 
  • ബംഗാളില്‍ നിന്നും പഠിച്ചത് 

  • ഒബാമയുടെ ജനപ്രീതി 50 ശതമാനമായി വര്‍ദ്ധിച്ചു -വാര്‍ത്ത
  • കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍ വെച്ചു ഒരു മുസ്ലിമിനെ നോക്കി 'കോക്രി' കാണിച്ചതാണ് ജനപ്രീതി ഉയരാന്‍ കാരണം !

  •  ഐന്‍സ്റീന്‍ ഏറ്റവും മോശം ഭര്‍ത്താവെന്നു പുതിയ ജീവചരിത്രം -വാര്‍ത്ത
  • പക്ഷെ എന്നിട്ട് ഞാനെന്താ ഒരു നല്ല ശാസ്ത്രജ്ഞന്‍ ആകാത്തത് ?

  • 75 കഴിഞ്ഞ തടവുകാരെ വിട്ടയക്കും -മന്ത്രി തിരുവഞ്ചൂര്‍ 
  • രാഷ്ട്രീയക്കാര്‍ ഇനി 70 കഴിഞ്ഞതിനു ശേഷം മന്ത്രിയാകുന്നതായിരിക്കും സുരക്ഷിതം 

  • എന്‍ഡോസള്‍ഫാന്‍ കമ്പനി നിര്‍ദ്ദേശം സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ -വാര്‍ത്ത
  • ഈ എന്‍ഡോസള്‍ഫാന്‍, പറയുന്ന പോലെ അത്ര അപകടകാരിയൊന്നുമല്ല.മാത്രമല്ല  തലയ്ക്കു മസില് വരാന്‍ നല്ല മരുന്നാ ...

  • കാന്തപുരത്തിന്റെ കേരളയാത്ര സമാപിച്ചു -വാര്‍ത്ത 
  • കോടികള്‍ മുടിച്ചത് 'മുടിക്കു'വേണ്ടിയോ 'കൊടിക്ക്' വേണ്ടിയോ ?

  • കേരളയാത്രയുടെ സമാപനത്തിന് 35 ലക്ഷം മുടക്കി സ്പെഷ്യല്‍ ട്രെയിന്‍ -വാര്‍ത്ത 
  • ആശാന്‍ കോടി മൂന്നു പൊടിച്ചാല്‍ മുപ്പത്തഞ്ചു പൊടിക്കും ശിഷ്യര്‍ 
  •  
  • ലീഗില്‍ തീവ്രവാദികള്‍ പിടി മുറുക്കുന്നു -പിണറായി 
  • അത് കൊണ്ടായിരിക്കും കണ്ണൂരില്‍  ഒരു പാവം ചെറുപ്പക്കാരനെ കൊല്ലേണ്ടി വന്നത്  

  • സച്ചിന് രാജ്യസഭാംഗത്വം -വാര്‍ത്ത 
  • ക്രിക്കറ്റും പാര്‍ലമെന്റും തമ്മില്‍ ബന്ധമില്ല എന്നു വിചാരിക്കരുത്. രണ്ടും തമ്മില്‍ 'കോഴബന്ധം' ഉണ്ട്

  • എന്ജിനീയറിംഗ് പ്രവേശപരീക്ഷ വിദ്യാര്‍തികളെയും രക്ഷിതാക്കളെയും  വെള്ളം കുടിപ്പിച്ചു -വാര്‍ത്ത 
  • കുടിവെള്ള ക്ഷാമമുള്ള ഈ വേനല്‍ കാലത്ത് തന്നെ നടത്തണമായിരുന്നോ ?

  • കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരുംകള്ളന്മാര്‍-കെ മുരളീധരന്‍ 
  • സര്‍വ്വ'കള്ള' ശാല

  • യെദിയൂരപ്പു പിറകെ മുന്‍  പ്രസിടണ്ട് കോഴക്കേസില്‍, ജയിലില്‍ BJPയുടെ മുഖം കെടുന്നു  -വാര്‍ത്ത 
  • ഭാരതീയ ജയില്‍ പാര്‍ട്ടി 

  • UP മുഖ്യ മന്ത്രി അഖിലേഷിന്റെ പേരില്‍ മാമ്പഴവും -വാര്‍ത്ത 
  • അണ്ടിയോടടുക്കുംമ്പോളറിയാം മാങ്ങയുടെ പുളി

  • ബംഗാരു ലക്ഷ്മണ്‍ BJP അംഗത്വം രാജിവെച്ചു -വാര്‍ത്ത 
  • ജയിലില്‍ പാര്‍ട്ടിയെ ഇനിയാര് ശക്തിപ്പെടുത്തും ? 

Wednesday 18 April 2012

ചായക്കട


  • മാനവികത ഉണര്‍ത്താന്‍ കാന്തപുരം കേരള യാത്ര നടത്തുന്നു -വാര്‍ത്ത 
  • വല്ലാതെ ഉണര്‍ത്തേണ്ട, 'കച്ചോടത്തെ' ബാധിക്കും

  • അലി അഞ്ചാം മന്ത്രിയായി സ്ഥാനമേറ്റു -വാര്‍ത്ത 
  • അവസാനം സുനാമി ഭീഷണിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി മുട്ട് മടക്കി

  • കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി കിട്ടിയെങ്കിലും ലോഡ് ഷെഡിംഗ് തുടരും -ആര്യാടന്‍ 
  • അനന്തമജ്ഞാതമവര്‍ണനീയം ഈ ലോഡ് ഷെഡിങ്ങിന്റെ കാര്യം. ഇരുട്ടിലെങ്ങാണ്ടൊരിടത്തു തപ്പി തടയുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു ......

  • vs ന്‌ പിബിയില്‍ ഇടമില്ല -വാര്‍ത്ത   
  •  അത്രയ്ക്ക്  ചെറുതാണോ ഈ പി ബി ?

  • ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കും -ബാലകൃഷ്ണപിള്ള 
  • വളര്‍ത്തു ദോഷം ,അല്ലാതെന്തു പറയാന്‍ ...

  • ഫെലോഷിപ്പ് സ്വീകരിക്കാന്‍ പോയ ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ടു മണിക്കൂര്‍ തടഞ്ഞു വെച്ചു-വാര്‍ത്ത 
  • അവാര്‍ഡ്, വിമാനത്താവളത്തില്‍ വെച്ചു തന്നെ കിട്ടിയ സ്ഥിതിക്ക് അടുത്ത വണ്ടിക്കു തന്നെ തിരിക്കാം !ഏതായാലും ഒരു സിനിമക്ക് കൂടി വകുപ്പായി .

  • ആദ്യം തടയുക, പിന്നെ മാപ്പ് പറയുക ഈ രീതി അനുവദിക്കാനാവില്ല -എസ് .എം .കൃഷ്ണ 
  • ഇനി മുതല്‍ തടയുന്നതിന് മുന്‍പ് മാപ്പ് പറയാം എന്നു അമേരിക്ക സമ്മതിച്ചിട്ടുണ്ട് 
  • നോക്കുകൂലി നിര്‍ത്തലാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്തതയില്ല -ഹൈക്കോടതി 
  • എല്ലാം ആത്മാര്‍ഥമായി 'നോക്കിനില്‍ക്കുന്ന' ഒരു സര്‍ക്കാരിനെ ഇങ്ങിനെ കുറ്റപ്പെടുത്തരുത്‌ 
  • നല്ല കഥയില്ലാത്തത് മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു -ദിലീപ് 
  • ഇത് പറഞ്ഞിട്ടാണ് സന്തോഷ്‌ പണ്ടിറ്റും സിനിമ എടുത്തത് !
  • നാലുവരിപ്പാത നിര്‍മ്മാണത്തിന് ടോള്‍ പിരിവു അത്യാവശ്യം -മുഖ്യമന്ത്രി 
  • 'ടാര്‍' പോലും അത്രയ്ക്ക് അത്യാവശ്യമല്ല 
  • പോലീസ് സ്ടെഷനില്‍ സീനിയര്‍ സിറ്റിസന്‍ ഹെല്‍പ് ഡെസ്കും -വാര്‍ത്ത 
  • 'സാങ്കല്പിക ഡസ്ക് ' ആയിരിക്കുമോ ?
  • ടൈം മാഗസിന്‍റെ വോട്ടെടുപ്പില്‍ നെഗറ്റീവ് വോട്ടില്‍ മോഡി ഒന്നാമനായി -വാര്‍ത്ത 
  • ഒരു പോസറ്റീവ് വാര്‍ത്ത 
  • സ്ഫോടനങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന നിരപരാധികള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കണംCPM 
  • എന്നാലും പുറത്തു വിട്ടെക്കരുത്
  • തിരു കേശത്തെപ്പറ്റി അന്യേഷിക്കാന്‍ ഹര്‍ജി -വാര്‍ത്ത 
  • ഒരു തീപ്പെട്ടി കൊള്ളി കൊണ്ടു തെളിയിക്കാന്‍ പറ്റുന്ന കേസെന്ന് മറു കക്ഷി !
  • UDF യോഗം ,പിള്ള വിഭാഗം വിട്ടു നില്‍ക്കും -വാര്‍ത്ത 
  • പകരം 'പുള്ള വിഭാഗം ' പങ്കെടുക്കും 
  • വികസനത്തിന് ഭരണ രംഗം മാറണം -മാണി 
  • ഭരണ രംഗത്ത് നിന്ന് മാറിയാലും മതി
  • നെയ്യാറ്റിന്‍ കരക്ക്‌ മുന്‍പ് ഇടതു MLA മാര്‍ കൊഴിയും -പി സി ജോര്‍ജ്ജ്
  • പാവം ജനങ്ങള്‍ കുഴയും 
  • ഭൂഗര്‍ഭ ജലത്തിന് വില ഈടാക്കണം -പ്രധാനമന്ത്രി 
  • പോര ,അന്തരീക്ഷ വായുവിനും കൂടി ഈടാക്കണം 
  • എണ്ണ കയറ്റുമതി ഇല്ലാതെയും ഇറാന് മുന്നേറാനാകും -നെജാദ് 
  • മറ്റു രാജ്യങ്ങളിലേക്ക് 'നട്ടെല്ല്' കയറ്റു മതി ചെയ്‌താല്‍ മതി 
  • സെക്രട്ടറി തെരഞ്ഞെടുപ്പു ,നിര്‍ഭാഗ്യകരമായ ചര്‍ച്ചകളുണ്ടായി -പന്ന്യന്‍ രവീന്ദ്രന്‍ 
  • നിര്‍ഭാഗ്യകരമായ തീരുമാനം ഉണ്ടായി എന്നതല്ലേ ശരി 
  • മാനവികതയുടെ പ്രസക്തി വര്‍ദ്ധിച്ചു -കാന്തപുരം 
  • അത് കുറക്കാന്‍ വേറൊരു കൂട്ടര്‍ വേറൊരു യാത്ര നടത്തുന്നു ! എന്താ ചെയ്ക !
  • ഗണേഷിനെ നീക്കാന്‍ കത്ത് നല്‍കും -പിള്ള 
  • കത്ത് മതിയാകുമെന്ന് തോന്നുന്നില്ല. ഒരു 'കുത്ത് ' തന്നെ വേണ്ടി വരും
  •  കടല്‍ ഭൂകമ്പം കേരളം ജാഗ്രതാ നിര്‍ദ്ദേശം കണക്കിലെടുത്തില്ലെന്നു ആക്ഷേപം -വാര്‍ത്ത 
  • ആര് പറഞ്ഞു ,അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചല്ലേ ആ ഭീഷണിയെ നേരിട്ടത് !!
  • അഴിമതി മുതിര്‍ന്ന നേതാവിനെ ചൈന പുറത്താക്കി -വാര്‍ത്ത 
  • പാര്‍ട്ടിയില്‍ നിന്നും ഒന്ന് പുറത്തായിക്കിട്ടാന്‍ ചെയ്തതായിരിക്കും !
  • 2030 ഓടെ മറവി രോഗികള്‍ 657 ലക്ഷമാകും -വാര്‍ത്ത 
  • അങ്ങിനെയുള്ള കാലത്തെയാണ് രാഷ്ട്രീയക്കാര്‍ സ്വപ്നം കാണുന്നത് 
  • അഞ്ചാം മന്ത്രി കോന്ഗ്രസില്‍ കലാപം -വാര്‍ത്ത 
  • തുടര്‍ ചലനങ്ങള്‍ !!
  • കരാറു കാരോട് കോഴ ചോദിച്ചാല്‍ ഉദ്ധ്യോഗസ്ഥര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവ്‌ -വാര്‍ത്ത 
  • പൊതു ജനം ഇവിടെയുള്ളപ്പോള്‍ ഉദ്ധ്യോഗസ്ഥര്‍ പാവം കരാറുകാരെ ബുദ്ധിമുട്ടിക്കരുത്
  • സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നത് ചെറു സംഘം -കാന്തപുരം  
  • ആ ചെറു സംഘത്തെ നയിക്കുന്നത് ഒരു വന്‍ സംഘം  
  • സിമന്റു വിലകൂടി, നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍ -വാര്‍ത്ത 
  • സിമെന്റു ഇല്ലാതെയും പാലം പണിയാന്‍ അറിയുന്നവര്‍ക്ക് പേടിക്കാനില്ല 
  • ചെന്നിത്തല വകുപ്പ് മാറ്റം അറിഞ്ഞത് അവസാന നിമിഷം -വാര്‍ത്ത 
  • അതും ഞാന്‍ വിളിച്ചു പറഞ്ഞിട്ട് 
  • സുപ്രധാന വകുപ്പുകള്‍ ഇല്ലാതെ മുഖ്യമന്ത്രി -വാര്‍ത്ത 
  • മുങ്ങ്യമന്ത്രി 
  • മന്ത്രിസ്ഥാനം,   മുഖ്യ മന്ത്രി തീരുമാനിക്കും -ഗണേഷ് കുമാര്‍ 
  • അദ്ദേഹം, ആറു മാസ ഗര്‍ഭത്തിനു ശേഷം ഒരു മന്ത്രിയെ ഇപ്പോള്‍ പ്രസവിച്ചതല്ലേ ഉള്ളൂ .. അല്പം റെസ്റ്റ് കൊടുത്തു കൂടെ ..
  • രാജ്യ സഭാ സീറ്റിനായി ലീഗ് 2015 വരെ കാത്തിരിക്കണം -വാര്‍ത്ത 
  • അതായത് ഇനി ഹാലിയുടെ വാല്‍ നക്ഷത്രം എപ്പോള്‍ പ്രത്യക്ഷപ്പെടുന്നോ അപ്പോള്‍ രാജ്യ സഭ സീറ്റ് (ഇതാണ് ഫോര്‍മുല )
  • എയര്‍ ഇന്ത്യക്ക് 30000 കോടിയുടെ കേന്ദ്ര സഹായം -വാര്‍ത്ത 
  • 30000 കോടി വെറും 'ഏമ്പക്കമായി  ' പോയി .
  • അടുത്ത മാസം ഭൂകമ്പത്തിനു സാധ്യതയെന്ന് പ്രവചനം -വാര്‍ത്ത 
  • അപ്പോള്‍ ഒരു മന്ത്രിയെ കൂടി പ്രതീക്ഷിക്കാം 
  • പോളിറ്റ്ബ്യൂറോ യേക്കാള്‍ വലുത് കേന്ദ്ര കമ്മിറ്റി -എം എ ബേബി 
  • അറിയാം,  അതിനേക്കാള്‍ വലുതല്ലേ ലോക്കല്‍ കമ്മിറ്റി ?
  • പാകിസ്ഥാനില്‍ പ്രത്യക്ഷ നിക്ഷേപത്തിന് പച്ചക്കൊടി -വാര്‍ത്ത 
  • അവിടെയും ചുവപ്പ് കൊടി ഉണ്ടോ ?
  • അവസരവാദ രാഷ്ട്രീയത്തില്‍ നിന്നും സംഘടനകള്‍ പിന്മാറണം -കാന്തപുരം 
  • സ്വന്തത്തോട്‌ പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയതാണ് .
  • തീവ്രവാദത്തിന്റെ പ്രധാന കാരണം അന്യത ബോധം -മുഖ്യമന്ത്രി 
  • ഈ ബോധം ഇല്ലാതാക്കാന്‍ വേണ്ടിയാണ് E മെയില്‍ ചോര്‍ത്തുന്നത്‌, മനസ്സിലായോ ?
  •  റേഷന്‍ കടകള്‍ കാലി അനൂപിന് ആദ്യ ദൗത്യം ഭാരിച്ചത് -വാര്‍ത്ത 
  • ഒരു വിളക്കും ചന്ദനത്തിരിയും കത്തിച്ചു മുറി നിറച്ച ബുദ്ധിമാന്റെ കഥ മന്ത്രിക്കും അറിയാമായിരിക്കും 
  • പരിചയക്കുറവു ഭരണത്തെ ബാധിക്കില്ല -മന്ത്രി അനൂപ്‌ 
  • അതിനു പരിചയം വേണമെന്ന് ആരു പറഞ്ഞു ?
  • CPM , RSP യേക്കാള്‍ 40 വര്‍ഷം പിറകില്‍ -ചന്ദ്ര ചൂഡന്‍
  • അതായത് RSP ക്കാര്‍ നാല്പതു വര്‍ഷം മുന്‍പ് തന്നെ 'പാല്ചായ' കുടിക്കാന്‍ തുടങ്ങിയെന്ന് അര്‍ഥം 
  • മണ്ണെണ്ണ വിതരണം നിലച്ചു -വാര്‍ത്ത 
  • മണ്ണെണ്ണ തന്നെ വേണമെന്ന് എന്താ നിര്‍ബന്ധം ,കയര്‍ ആയാലും പോരെ ?
  • ഭരണം പിടിക്കാന്‍ കുതിരക്കച്ചവടത്തിനില്ല -വൈക്കം വിശ്വന്‍ 
  • MLA മാര്‍ക്കൊക്കെ ഇപ്പൊ എന്താ റേറ്റ്....
  • ഘടക കക്ഷികള്‍ കഴുത്തില്‍ കത്തി വെച്ചു കാര്യം നേടി -PC വിഷ്ണു നാഥ് 
  • 'മലപ്പുറം കത്തി' ആണോ ?
  • മമതക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച പ്രൊഫസര്‍ അറസ്റ്റില്‍ -വാര്‍ത്ത 
  • പ്രതികരണം വായനക്കാര്‍ക്ക് വിടുന്നു !!